ലോകമെമ്പാടുമുള്ള മലയാളികൾക്കായി അമൃത സർവകലാശാല സ്നേഹപൂർവ്വം ഒരുക്കുന്ന ആഗോള മത്സരവേദി. "ഒരു ലോകം, ഒരു ഹൃദയം" എന്ന മഹത്തായ സന്ദേശം മുൻനിർത്തി സംഘടിപ്പിക്കുന്ന ചിത്രരചനാ, ലേഖന, ക്വിസ് മത്സരങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയുന്നു.
കേവലം ഒരു മത്സരത്തിനപ്പുറം, നമ്മുടെ ഭൂമിയുടെ ഭാവിയെക്കുറിച്ച് ഒരുമിച്ചിരുന്ന് ചിന്തിക്കാനും, സ്നേഹത്തിൽ ചാലിച്ച പുതിയൊരു ലോകം വാക്കുകളിലൂടെയും വർണ്ണങ്ങളിലൂടെയും വരച്ചിടാനുമുള്ള ഒരവസരമാണിത്.
വരൂ, ഈ സർഗ്ഗാത്മക കൂട്ടായ്‌മയിൽ പങ്കാളികളാകൂ. നിങ്ങളുടെ ചിന്തകളും ഭാവനകളും ഈ ലോകത്തോട് സംസാരിക്കട്ടെ. മാറ്റത്തിനായി നമുക്ക് ഒരുമിക്കാം.
അപേക്ഷിക്കാനുള്ള അവസാന തീയ്യതി
ജില്ലാതല മത്സരങ്ങൾ ജില്ലകളിലുടനീളം വിവിധ കേന്ദ്രങ്ങളിൽ
അവസാനവട്ട മത്സരങ്ങൾ.
അമൃത സർവ്വകലാശാല അമൃതപുരി ക്യാമ്പസ് കരുനാഗപ്പള്ളി, കൊല്ലം
2000 ആഗസ്റ്റ് 29ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഹാളിൽ അമ്മ മലയാളത്തിൽ സംസാരിച്ചപ്പോൾ, അത് കേവലം ഒരു ഭാഷയുടെ ശബ്‌ദമായിരുന്നില്ല, മറിച്ച് സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഐക്യത്തിൻന്റെയും സാർവലൗകിക സന്ദേശമായിരുന്നു. ലോകവേദിയിൽ മലയാളത്തിൻ്റെ യശസ്സുയർത്തിയ ആ ചരിത്ര നിമിഷത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ, ആ മൂല്യങ്ങളെ പുതിയ കാലത്തിൻ്റെ ഭാവനയുമായി കോർത്തിണക്കാനുള്ള ഒരു എളിയ ശ്രമത്തിന്റെ ഭാഗമായാണ് അമൃത സർവ്വകലാശാല ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരങ്ങൾ കേരളത്തിലും ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലും, മാതാ അമൃതാനന്ദമയി മഠത്തിന്റെ ശാഖകളുള്ള വിദേശരാജ്യങ്ങളിലും നടത്തുന്നതാണ്.
മത്സര വിജയികളെ തിരഞ്ഞെടുക്കുന്ന വിധം:
കേരളത്തിൽ നിന്നുള്ള മത്സരാർത്ഥികളെ ജില്ലാ തലത്തിൽ തിരഞ്ഞെടുക്കും. ജില്ലാ തലത്തിലുള്ള വിജയികളെ സംസ്ഥാന തലത്തിൽ അമൃതപുരി ക്യാമ്പസ്സിൽ വെച്ച് നടക്കുന്ന ഫൈനൽ റൗണ്ടിൽ പങ്കെടുപ്പിച്ചു വിജയികളെ കണ്ടെത്തും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുക്കുന്ന മത്സരാർത്ഥികളെ സംസ്ഥാന തലത്തിലും, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ ആഗോള തലത്തിലും പങ്കെടുപ്പിച്ചു വിജയികളെ തിരഞ്ഞെടുക്കും.
പ്രധാന വിജയികൾ
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനത്തുകയും, ട്രോഫിയും, ബഹുമതി പത്രവും നൽകുന്നതാണ്.
പങ്കെടുക്കുന്നവർക്ക്
മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകി ആദരിക്കുന്നതാണ്
ഹൈസ്കൂൾ (8, 9, 10 ക്ലാസുകൾ), ഹയർ സെക്കൻഡറി (11, 12 ക്ലാസുകൾ) വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
ഒരു സ്കൂളിൽ നിന്നും എത്ര വിദ്യാർത്ഥികൾക്ക് വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിൽ പരിധിയില്ല.
മത്സരത്തിന് സമർപ്പിക്കുന്ന സൃഷ്‌ടികൾ പൂർണ്ണമായും മത്സരാർത്ഥിയുടേത് മാത്രമായിരിക്കണം. മറ്റൊരാളുടെ സഹായം തേടുകയോ, മറ്റ് സൃഷ്‌ടികൾ പകർത്തുകയോ ചെയുന്നത് അയോഗ്യതയ്ക്ക് കാരണമാകും.
മത്സരത്തിന്റെ പ്രാദേശിക, മേഖലാ തലങ്ങൾക്കുള്ള വേദികളും തീയതികളും പിന്നീട് അറിയിക്കുന്നതാണ്.
എല്ലാ മത്സരങ്ങളിലും വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
വിഷയങ്ങൾ :
താഴെ കൊടുത്തിരിക്കുന്നതിൽ ഏതെങ്കിലും ഒന്ന് പ്രതീക്ഷിക്കാംമത്സര ഘട്ടങ്ങൾ:
നിയമങ്ങൾ:
കലയും സാങ്കേതികവിദ്യയും കൈകോർക്കുന്ന പുതിയ കാലത്തിൻ്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ട്, "ഒരു ലോകം, ഒരു ഹൃദയം" മത്സരങ്ങളുടെ ഭാഗമായി ഇതാ ഒരു പുത്തൻ കാൽവെപ്പ്. ചിത്രരചനാ വിഭാഗത്തിൽ, നിർമ്മിതബുദ്ധി (Artificial Intelligence) ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഒരു നൂതന മത്സരം കൂടി ഞങ്ങൾ അവതരിപ്പിക്കുന്നു.
വിദ്യാർത്ഥികൾക്ക് അവരുടെ ഭാവനയെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള ഒരപൂർവ്വ അവസരമാണിത്. നിങ്ങളുടെ ആശയങ്ങൾക്ക് നിർമ്മിതബുദ്ധിയുടെ കരുത്ത് നൽകൂ, ലോകം കാണട്ടെ പുതിയ കാലത്തിന്റെ കല.
വിഷയങ്ങൾ :
താഴെ കൊടുത്തിരിക്കുന്നതിൽ ഏതെങ്കിലും ഒന്ന് പ്രതീക്ഷിക്കാംമത്സര ഘട്ടങ്ങൾ:
താഴെ പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് വിജയിയെ തിരഞ്ഞെടുക്കുന്നു:
മത്സര ഘടന:
സാങ്കേതിക നിബന്ധനകൾ:
സമർപ്പണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
വിഷയങ്ങൾ :
മത്സര ഘട്ടങ്ങൾ:
നിയമങ്ങൾ:
പ്രധാന വിഷയ മേഖലകൾ:
മത്സര ഘട്ടങ്ങൾ:
നിയമങ്ങൾ:
Please select a district to view addresses
പ്രശാന്ത് നായർ
IAS
ജി.ആർ ഇന്ദുഗോപൻ
നോവലിസ്റ്റ്
അഖിൽ പി ധർമജൻ
നോവലിസ്റ്റ്
ശ്രീജിത്ത് പണിക്കർ
രാഷ്ട്രീയ
നിരീക്ഷകൻ
ശ്രീജിത്ത് കെ വാരിയർ
മാധ്യമപ്രവർത്തകൻ, മലയാള മനോരമ
കെ രേഖ
ചെറുകഥാകൃത്ത്
േരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്,
പത്രവര്‍ത്തക, അധ്യാപിക
ആർട്ടിസ്റ്റ് മദനൻ
ജിനു ജോർജ്
ചിത്രകാരൻ
ദേശീയ അധ്യാപക
അവാർഡ്
ജേതാവ്
2024
Dr. ജയരാമൻ
പ്രൊഫസർ
ഡിപ്പാർട്മെന്റ് ഓഫ് വിഷ്വൽ മീഡിയ &
കമ്മ്യൂണിക്കേഷൻ ,
അമൃത വിശ്വ വിദ്യാപീഠം -
കൊച്ചി
വിനോദ് N.K
അസിസ്റ്റന്റ്
പ്രൊഫസർ ഡിപ്പാർട്മെന്റ് ഓഫ് വിഷ്വൽ മീഡിയ & കമ്മ്യൂണിക്കേഷൻ , അമൃത വിശ്വ വിദ്യാപീഠം -
കൊച്ചി
ശശി വാരിയർ
ചുമർചിത്ര
കലാകാരൻ
ഐക്യരാഷ്ട്രസഭയിൽ അമ്മ നടത്തിയ ചരിത്രപ്രധാനമായ പ്രസംഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ.
കേരളത്തിലെ ഹൈസ്കൂൾ (8, 9, 10) – ഹയർ സെക്കൻഡറി (11, 12) വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
ഓരോ സ്കൂളിൽ നിന്നും താത്പര്യമുള്ള എത്ര കുട്ടികൾക്ക് വേണമെങ്കിലും ഈ മത്സരങ്ങളിൽ പങ്കെടുക്കാം.
മത്സര പോർട്ടലിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ഫോമിൽ സ്കൂൾ അധ്യാപകൻ/കോഓർഡിനേറ്റർ വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കണം.
പ്രാദേശികവും സംസ്ഥാന തലവും മത്സരങ്ങളുടെ തീയതിയും വേദിയും സംഘാടകർ സ്കൂളുകളെ ബന്ധപ്പെടുകയും അറിയിക്കുകയും ചെയ്യും. ഇത് മത്സര പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
ഇല്ല. ചിത്രരചന, ഉപന്യാസം, ക്വിസ് മത്സരങ്ങൾ വ്യത്യസ്ത ദിവസങ്ങളിൽ/റൗണ്ടുകളിൽ നടത്തപ്പെടും.
മത്സരദിവസം തന്നെ (ലിസ്റ്റിൽ നൽകിയിരിക്കുന്ന വിഷയങ്ങളിൽ നിന്നും) സംഘാടകർ പ്രഖ്യാപിക്കും.
കളർ പെൻസിൽ, വാട്ടർ കളർ, ക്രയോൺസ് മാത്രം. ഓയിൽ പെയിന്റിംഗ് അനുവദനീയമല്ല.
വേണ്ട. സംഘാടകർ തന്നെ A3 സൈസ് പേപ്പർ നൽകും.
വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, സ്കൂൾ, ബന്ധപ്പെടാനുള്ള നമ്പർ.
അന്തിമ വിലയിരുത്തലിനായി Original Hard Copy നിർബന്ധമാണ്. പക്ഷേ സ്കൂൾ ഡിജിറ്റൽ സ്കാൻ (JPEG/PNG/PDF) സബ്മിഷൻ പോർട്ടൽ വഴി അപ്ലോഡ് ചെയ്യേണ്ടതാണ്
മലയാളത്തിൽ മാത്രം.
കുറഞ്ഞത് 750 വാക്കുകളും, പരമാവധി 1000 വാക്കുകളും.
ഇല്ല. വിദ്യാർത്ഥികൾ സ്വന്തം കൈയെഴുത്തിലാണ് എഴുതേണ്ടത്.
വേണ്ട. സാധാരണ A4 സൈസ് പേപ്പർ മതിയാകും. ഇത് സംഘാടകർ തന്നെ നൽകുന്നതാണ്.
ഇല്ല. സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തണം. പകർത്തൽ കണ്ടെത്തിയാൽ മത്സരാർത്ഥിയെ അയോഗ്യനാക്കും.
2 വിദ്യാർത്ഥികൾ ചേർന്ന് ഒരു ടീം.
പരമാവധി 5 ടീമുകൾക്ക്.
എലിമിനേഷൻ ഘട്ടം (ഓൺലൈൻ എഴുത്തു പരീക്ഷ), സെമിഫൈനൽ (ഓഫ്ലൈൻ), ഫൈനൽ (ഓഫ്ലൈൻ ബസ്സർ ഘട്ടം).
ഉണ്ടാകാം. വിധികർത്താക്കളുടെ തീരുമാനപ്രകാരം negative marking ഉണ്ടായേക്കും.
അമ്മയുടെ യുഎൻ പ്രസംഗം, കരുണ–ഐക്യം–സേവനം തുടങ്ങിയ മൂല്യങ്ങൾ, 2000–2026 ലോകമാറ്റങ്ങൾ, ആത്മീയ നേതാക്കളും സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകരും.
റൗണ്ടുകൾ പൂർത്തിയായ ശേഷം വിധികർത്താക്കളുടെ നിർണ്ണയ പ്രകാരമാണ് വിജയികളെ തെരഞ്ഞെടുക്കുക.
ഇല്ല. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് + ട്രോഫി + സർട്ടിഫിക്കറ്റ്.
ലഭിക്കും. Certificate of Participation നൽകും.
സംസ്ഥാന/മേഖലാതല ഫൈനൽ മത്സരദിവസം വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
ഡയറക്ടറേറ്റ് ഓഫ് അക്കാദമിക് ഔട്ട്റീച്ച്
അമൃത വിശ്വ വിദ്യാപീഠം,
അമൃതപുരി ക്യാമ്പസ്, ക്ലാപ്പന പി.ഒ,
കൊല്ലം, കേരളം - 690525
ഇമെയിലിൽ: doaoutreach@amrita.edu
ഫോൺ: 04762805280 (Office)
Neethu: 90723 39640
Nikhil: 70340 24264